എക്കോ നാച്വറൽ പ്രോഡക്ട് യൂണിറ്റ് ഉദ്ഘാടനം ചെയ്തു
1569298
Sunday, June 22, 2025 4:42 AM IST
കാഞ്ഞൂർ: കാഞ്ഞൂർ പഞ്ചായത്തിലെ ഏഴാം വാർഡിൽ എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനും (എംഎസ്എസ്ആർഎഫ്) എച്ച്ഡിഎഫ്സി ബാങ്ക് സമഗ്ര ഗ്രാമ വികസന പദ്ധതിയും ചേർന്നു നടപ്പാക്കുന്ന എക്കോ നാച്വറൽ പ്രോഡക്ട് യൂണിറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് പ്രിയ രഘു അധ്യക്ഷത വഹിച്ചു. എംഎസ്എസ്ആർഎഫ് പ്രോജക്ട് കോ-ഓർഡിനേറ്റർ സിജോ തോമസ്, ജില്ലാ പഞ്ചായത്തംഗം ശാരദ മോഹൻ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിമി ടിജോ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.വി. അഭിജിത്ത്, ആൻസി ജിജോ,
സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.ഐ. ശശി, കോ-ഓർഡിനേറ്റർ ദീപ ബിജൻ, യൂണിറ്റ് പ്രസിഡന്റ് വൽസ സേവ്യർ, ജോളി ജോസ് എന്നിവർ പ്രസംഗിച്ചു.
കിഴക്കുംഭാഗം വില്ലേജിലെ ക്ഷീരകർഷക വനിതാസംഘത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന യൂണിറ്റിൽ പാലുത്പന്നങ്ങൾ, ചിപ്സുകൾ, അച്ചാറുകൾ എന്നിവ നിർമിച്ചു വിപണിയിലെത്തിക്കുന്നുണ്ട്.