ദേശീയപാത നിർമാണം : ഇരുന്പു സാമഗ്രികൾ മോഷ്ടിച്ച നാലുപേർ പിടിയിൽ
1569668
Monday, June 23, 2025 4:43 AM IST
പറവൂർ: പെരുമ്പടന്നയിൽ ദേശീയപാത നിർമാണം നടക്കുന്ന സ്ഥലത്തു നിന്ന് 50,000 രൂപയുടെ ഇരുമ്പു സാമഗ്രികൾ മോഷ്ടിച്ച കേസിൽ നാലു പേർ അറസ്റ്റിലായി.
മാക്കനായി മണപ്പാടം ഷിഹാബ് (46), ആളംതുരുത്ത് സ്വദേശികളായ പറമ്പുംമേൽ അഭിജിത്ത് (28), അപ്പോൾ അലി ഹാഫിസ് (23), പട്ടണം കൈമപ്പറമ്പിൽ ആകാഷ് (23) എന്നിവരെയാണ് പറവൂർ പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.
ഇവർ മറ്റു മോഷണ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരുന്നതായി പോലീസ് പറഞ്ഞു. മുനമ്പം ഡിവൈഎസ്പി എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ഷോജോ വർഗീസ്, എസ്ഐമാരായ നസീർ, മനോജ്, എഎസ്ഐമാരായ അൻസാർ,
സിനുമോൻ, റെജി, സിപിഒമാരായ അനൂപ്, സുജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.