തൃ​പ്പൂ​ണി​ത്തു​റ: യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ ന​വാ​ഭി​ഷി​ക്ത​നാ​യ ശ്രേ​ഷ്‌​ഠ കാ​തോ​ലി​ക്കാ ബ​സേ​ലി​യോ​സ് ജോ​സ​ഫ് ബാ​വ​യ്ക്ക് തൃ​പ്പൂ​ണി​ത്തു​റ പൗ​രാ​വ​ലി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ലാ​യം കൂ​ത്ത​മ്പ​ല​ത്തി​ൽ ന​ട​ന്ന സ്വീ​ക​ര​ണ സ​മ്മേ​ള​നം കെ.​ ബാ​ബു എംഎ​ൽഎ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്‌​സ​ൺ ര​മ സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ല​സ് ട്ര​സ്റ്റ് അ​ഡ്‌​മി​നി​സ്‌​ട്രേ​ഷ​ൻ ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എസ്. അ​നു​ജ​ൻ കൊ​ച്ചി രാ​ജ​കു​ടും​ബ​ത്തി​ന്‍റെ ചി​ഹ്ന​മ​ട​ങ്ങി​യ ഉ​പ​ഹാ​രം ന​ൽ​കി.

അ​നൂ​പ് ജേ​ക്ക​ബ് എംഎ​ൽഎ, ഫാ.​ ജോ​ഷി വേ​ഴ​പ്പ​റ​മ്പി​ൽ, ഫാ.​ ആ​ന്‍റ​ണി ഫ്രാ​ൻ​സി​സ്, ഫാ.​ ഗ്രി​ഗ​ർ ആ​ർ.​ കൊ​ള്ള​ന്നൂ​ർ, പു​ലി​യ​ന്നൂ​ർ ശ​ശി ന​മ്പൂ​തി​രി​പ്പാ​ട്, ഇ​ബ്രാ​ഹിം കാ​മി​ൽ സ​ഖാ​ഫി, പി.​ വാ​സു​ദേ​വ​ൻ, കെ.​വി. സാ​ജു , ശ്രീ​ക്കു​ട്ട​ൻ തു​ണ്ട​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കെ.​ ബാ​ബു എംഎ​ൽഎ, പാ​ല​സ് ട്ര​സ്റ്റ് അ​ഡ്‌​മി​നി​സ്‌​ട്രേ​ഷ​ൻ ബോ​ർ​ഡ് പ്ര​സി​ഡന്‍റ് എസ്. അ​നു​ജ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ബാ​വ​യ്ക്ക് മം​ഗ​ളപ​ത്രം സ​മ​ർ​പ്പി​ച്ചു.