അ​ങ്ക​മാ​ലി: തു​റ​വൂ​ർ സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഇ​ട​വ​ക കേ​ന്ദ്ര സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഞാ​റ്റു​വേ​ല ആ​രം​ഭ​വും ഫ​ല​വൃ​ക്ഷ തൈ​ക​ളു​ടെ വി​ത​ര​ണ​വും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ചു. ഇ​ട​വ​ക വൈ​സ് ചെ​യ​ർ​മാ​ൻ ജോ​യ് പ​ട​യാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​ആ​ന്‍റ​ണി പു​തി​യാ​പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചാ​ല​ക്കു​ടി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ് ഓ​ഫീ​സ​ർ സി.​എ​സ്. സൗ​മ്യ മു​ഖ്യാ​ഥി​തി​യാ​യി പ​ങ്കെ​ടു​ത്തു.

സ​ഹ​വി​കാ​രി ഫാ. ​നി​ഖി​ൽ പ​ട​യാ​ട്ടി പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ ന​ട​ത്തി. ഇ​ട​വ​ക ട്ര​സ്റ്റി​മാ​രാ​യ കു​ര്യ​ൻ ത​ളി​യ​ൻ , സി​ബി പാ​ല​മ​റ്റം , മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ഡി​വോ​ഷ്യാ ,ഫാ​മി​ലി യൂ​ണി​യ​ൻ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ൽ​വി ബൈ​ജു , ട്ര​ഷ​റ​ർ ബി​ജു വ​ള​പ്പി​ലാ​ൻ , ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ ബാ​ബു വ​ട​ക്കും​ത​ല, ജെ​സി ജോ​സ​ഫ് ചു​ണ്ട​നാ​യി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ദി​നാ​ച​ര​ണ ഭാ​ഗ​മാ​യി ദേ​വാ​ല​യ പ​രി​സ​ര​ത്ത് കു​ടും​ബ യൂ​ണീ​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫ​ല​വൃ​ക്ഷ തൈ​ക​ൾ ന​ട​ൽ, ഇ​ട​വ​ക​യി​ലെ​കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ച്ച​ക്ക​റി​ത്തൈ​ക​ളു​ടെ വി​ത​ര​ണം, കു​ടും​ബ യൂ​ണീ​റ്റു​ക​ളി​ലേ​ക്ക് ഫ​ല​വൃ​ക്ഷ തൈ ​വി​ത​ര​ണം എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു. ഫ​ല​വൃ​ക്ഷ തൈ​ക​ൾ ന​ട്ട് ന​ന്നാ​യി പ​രി​പാ​ലി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളെ തു​ട​ർ​ന്ന് ഇ​ട​വ​ക​യി​ൽ ആ​ദ​രി​ക്കും.