തൃ​പ്പൂ​ണി​ത്തു​റ: തൃ​പ്പൂ​ണി​ത്തു​റ റെ​യി​ൽ​വെ സ്റ്റേ​ഷ​നെ എ​റ​ണാ​കു​ള​ത്തി​ന്‍റെ കി​ഴ​ക്ക​ൻ ക​വാ​ട​മാ​യി വി​ക​സി​പ്പി​ക്കു​മെ​ന്ന് ഹൈ​ബി ഈ​ഡ​ൻ എം​പി. ട്രു​റ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സാ​യാ​ഹ്ന പ്ര​തി​ഷേ​ധ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു കൊ​ണ്ട് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​മൃ​ത​ഭാ​ര​ത് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 4.75 കോ​ടി രൂ​പ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും ര​ണ്ടാം പ്ലാ​റ്റ്ഫോ​മി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ​വും ലി​ഫ്റ്റ് സ്ഥാ​പി​ക്ക​ലു​മ​ട​ക്ക​മു​ള്ള ബാ​ക്കി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടി ഉ​ട​ൻ ന​ട​പ്പാ​ക്കു​മെ​ന്നും എം​പി പ​റ​ഞ്ഞു.

ട്രു​റ ചെ​യ​ർ​മാ​ൻ വി.​പി. പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​ബാ​ബു എം​എ​ൽ​എ, വി.​സി. ജ​യേ​ന്ദ്ര​ൻ, അം​ബി​കാ സോ​മ​ൻ, എ​സ്.​കെ. ജോ​യി, എം. ​സ​ന്തോ​ഷ്കു​മാ​ർ, എം. ​ര​വി, സേ​തു​മാ​ധ​വ​ൻ മൂ​ലേ​ട​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

അ​ന്യാ​യ​മാ​യ പാ​ർ​ക്കിം​ഗ് ഫീ​സ് വ​ർ​ധ​ന പി​ൻ​വ​ലി​ക്കു​ക, ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ൾ​ക്ക് സ്റ്റോ​പ്പ​നു​വ​ദി​ക്കു​ക, ടി​ക്ക​റ്റ് കൗ​ണ്ട​റി​ൽ കൂ​ടു​ത​ൽ സ്റ്റാ​ഫി​നെ നി​യ​മി​ക്കു​ക, മു​ഴു​വ​ൻ സ​മ​യ​വും ആ​ർ​പി​എ​ഫ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ക. പ്രീ​പെ​യ്ഡ് ഓ​ട്ടോ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു കൊ​ണ്ടാ​യി​രു​ന്നു ധ​ർ​ണ.