വിശുദ്ധ തോമസ് മൂർ ദിന അനുസ്മരണ യോഗം സംഘടിപ്പിച്ചു
1569681
Monday, June 23, 2025 4:56 AM IST
തോപ്പുംപടി: കെസിവൈഎം കൊച്ചി രൂപത വിശുദ്ധ തോമസ് മൂറിന്റെ അനുസ്മരണ യോഗം സംഘടിപ്പിച്ചു. കെആർഎൽസിബിസി യുവജന കമ്മീഷൻ സെക്രട്ടറി ഫാ. അനൂപ് ആന്റൺ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു.
കെസിവൈഎം കൊച്ചി രൂപത പ്രസിഡന്റ് ഡാനിയ ആന്റണി അധ്യക്ഷത വഹിച്ചു. കെസിവൈഎം കൊച്ചി രൂപത ഡയറക്ടർ ഫാ. മെൽറ്റസ് കൊല്ലശേരി ആമുഖ പ്രഭാഷണം നടത്തി. തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ. ടോമി ചമ്പക്കാട്ട്, കെസിവൈഎം മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ക്രിസ്റ്റി ചക്കാലക്കൽ,
കെസിവൈഎം കൊച്ചി രൂപത മുൻ ജനറൽ സെക്രട്ടറി ടോസി പൂപ്പന, കെസിവൈഎം കൊച്ചി രൂപത വൈസ് പ്രസിഡന്റ് ക്ലിന്റൺ ഫ്രാൻസിസ്, കെസിവൈഎം കൊച്ചി രൂപത എക്സിക്യൂട്ടീവ് അംഗം ബേസിൽ റിച്ചാർഡ്, സംസ്ഥാന സിൻഡിക്കേറ്റ് അംഗം അന്ന സിൽഫ, സംസ്ഥാന സെനറ്റംഗം കാസി പൂപ്പന, തോപ്പുംപടി യൂണിറ്റ് പ്രസിഡന്റ് സയന ഫിലോമിന എന്നിവർ സംസാരിച്ചു.