ക​ള​മ​ശേ​രി: വ്യ​വ​സാ​യ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മു​ള്ള അ​റി​വു​ക​ൾ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ൾ ഇ​നി സൃ​ഷ്ടി​ക്കേ​ണ്ട​ത് ന​ന്മ​യും മ​നു​ഷ്യ​ത്വ​വും സാ​മൂ​ഹ്യ​സേ​വ​ന​ത​ല്പ​ര​രു​മാ​യ ആ​ളു​ക​ളെ കൂ​ടി​യാ​ണെ​ന്ന് കേ​ര​ള ഗ​വ​ർ​ണ​റും കൊ​ച്ചി ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ (കു​സാ​റ്റ്) ചാ​ൻ​സ​ല​റു​മാ​യ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് അ​ർ​ലേ​ക്ക​ർ പ​റ​ഞ്ഞു.

കു​സാ​റ്റ് കു​ഞ്ഞാ​ലി മ​ര​ക്കാ​ർ സ്‌​കൂ​ൾ ഓ​ഫ് മ​റൈ​ൻ എ​ൻ​ജി​നീ​യ​റിം​ഗി​ന്‍റെ 18-ആം ​ബാ​ച്ച് ബി​ടെ​ക് മ​റൈ​ൻ എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ളു​ടെ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡി​ൽ മു​ഖ്യാ​തി​ഥി​യാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​രേ​ഡി​ൽ ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​ർ സ്വീ​ക​രി​ച്ച​ശേ​ഷം ഗ​വ​ർ​ണ​ർ കു​സാ​റ്റ് സെ​മി​നാ​ർ കോം​പ്ല​ക്സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​ര​സ്‌​കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. സ​ർ​വ​ക​ലാ​ശാ​ലാ ഡീ​ൻ, സി​ൻ​ഡി​ക്കേ​റ്റ്, സെ​ന​റ്റ് അം​ഗ​ങ്ങ​ളു​മാ​യും ഗ​വ​ർ​ണ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

കു​സാ​റ്റ് വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. ഡോ. ​എം. ജു​നൈ​ദ് ബു​ഷി​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ര​ജി​സ്ട്രാ​ർ പ്ര​ഫ. ഡോ.​എ.​യു. അ​രു​ൺ, കൊ​ച്ചി​യി​ലെ മ​ർ​ക്ക​ന്‍റൈ​ൽ മ​റൈ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് പ്രി​ൻ​സി​പ്പ​ൽ ഓ​ഫീ​സ​ർ ജെ. ​സെ​ന്തി​ൽ കു​മാ​ർ, കു​സാ​റ്റ് സി​ൻ​ഡി​ക്കേ​റ്റ് അം​ഗം ഡോ. ​പി.​കെ. ബേ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.