ക​ള​മ​ശേ​രി: ന​ഗ​ര​സ​ഭ​യ്ക്കു സ​മീ​പ​ത്തെ ഈ​സി ബേ ​എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ ജ​ന​റേ​റ്റ​ർ റൂ​മി​ൽ നി​ന്ന് ലോ​ഹ പ​ട്ട​ക​ൾ മോ​ഷ്ടി​ച്ച ആ​സാം സ്വ​ദേ​ശി​യാ​യ അ​ൻ​വ​ർ ഹു​സൈ(26)​നെ ക​ള​മ​ശേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ത്ത​ടി​പ്പാ​ലം ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പ​ത്തു​നി​ന്നാ​ണ് പ്ര​തി​യെ മോ​ഷ​ണ മു​ത​ലു​മാ​യി പോ​ലീ​സ് ഇ​ന്ന​ലെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

വ്യ​ത്യ​സ്ത ആ​കൃ​തി​യി​ലും നീ​ള​ത്തി​ലു​മു​ള്ള ചെ​ന്പ് നി​റ​ത്തി​ലു​ള്ള ലോ​ഹ പ​ട്ട​ക​ൾ ഷോ​ൽ​ഡ​ർ ബാ​ഗി​നു​ള്ളി​ലാ​ക്കി ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് ഇ​യാ​ൾ മു​ങ്ങി​യ​ത്.

എ​സ്ഐ പി.​യു. ര​ഞ്ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ, എ​എ​സ്ഐ സു​ബൈ​ർ, സി​പി​ഒ​മാ​രാ​യ ജി​ജോ, ര​തീ​ഷ് , ഷാ​ബി​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.