വാഹനാപകടം : കാർ മീഡിയനിലേക്ക് ഇടിച്ചുകയറി
1569303
Sunday, June 22, 2025 4:42 AM IST
മൂവാറ്റുപുഴ: നിയന്ത്രണംവിട്ട കാർ മീഡിയനിലേക്ക് ഇടിച്ചുകയറി. വെള്ളൂർക്കുന്നം ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപം ഇന്നലെ രാവിലെ ഏഴോടെയായിരുന്നു അപകടം. തൊട്ടുപിന്നാലെ എത്തിയ ലോറി കാറിന് പിന്നിൽ ഇടിച്ചുകയറുകയും ചെയ്തു.
കൃത്യമായ ദിശാ ബോർഡുകൾ സ്ഥാപിക്കാത്തതിനെത്തുടർന്ന് നഗരത്തിലെ മീഡിയനുകളിൽ വാഹനങ്ങൾ ഇടിച്ചു കയറി അപകടം ഉണ്ടാകുന്നത് പതിവായിരിക്കുകയാണ്. രാത്രികാലങ്ങളിലാണ് അപകടങ്ങൾ കൂടുതലും.