ഡിസിസിയുടെ കൊച്ചി താലൂക്ക് ഓഫീസ് മാര്‍ച്ച് ഇന്ന്
1569661
Monday, June 23, 2025 4:25 AM IST
കൊച്ചി: കണ്ണമാലിയിലെ കടല്‍ഭിത്തി നിര്‍മാണം പൂര്‍ത്തിയാക്കുക, കടലാക്രമണത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കുക, കടലോര ജീവിതം സംരക്ഷിതമാക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊച്ചി താലൂക്ക് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുന്നു.
ഫോര്‍ട്ട് കൊച്ചി ഞാലിപ്പറമ്പ് ജംഗ്ഷനില്‍ നിന്ന് ഇന്ന് രാവിലെ 10.30 ന് മാര്‍ച്ച് ആരംഭിക്കും. ഹൈബി ഈഡന് എംപി ഉദ്ഘാടനം ചെയ്യും.