മൂ​വാ​റ്റു​പു​ഴ: നി​ർ​മ​ല മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ഓ​ഫ് സൈ​ക്യാ​ട്രി ആ​ൻ​ഡ് സൈ​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണ​വും സെ​മി​നാ​റും ന​ട​ത്തി. കോ​ത​മം​ഗ​ലം സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി മു​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് പൊ​ട്ട​ക്ക​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്രൊ​വി​ൻ​ഷ്യ​ൽ കൗ​ണ്‍​സി​ല​ർ സി​സ്റ്റ​ർ ടെ​സി ക്ലെ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ശു​പ​ത്രി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ ജെ​സി ജോ​സ്, ഐ​എം​എ പ്ര​സി​ഡ​ന്‍റ് ഡോ. ​എ​ബ്രാ​ഹം മാ​ത്യു, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​തെ​രേ​സ്, ഡോ. ​ലി​ൻ​സ് മ​രി​യ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ല​ഹ​രി​വി​രു​ദ്ധ ക്ലാ​സു​ക​ൾ​ക്ക് നി​ർ​മ​ല മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ലെ ചീ​ഫ് സൈ​ക്യാ​ട്രി​സ്റ്റ് ഡോ. ​ലി​ൻ​സ് മ​രി​യ നേ​തൃ​ത്വം ന​ൽ​കി. സൈ​ക്യാ​ട്രി​സ്റ്റ് ഡോ. ​അ​ജി​നി ഫി​ലി​പ്പ്, സൈ​ക്കോ​ള​ജി​സ്റ്റ് അ​ലീ​ന ജോ​സ്, ഫാ​മി​ലി കൗ​ണ്‍​സി​ലിം​ഗ് പി.​എം. മേ​രി, വി​മ​ല സോ​ഷ്യ​ൽ സ​ർ​വീ​സ് ഡ​യ​റ​ക്ട​ർ ഡോ. ​റാ​ണി ജോ​സ്, സൈ​ക്കോ​ള​ജി​സ്റ്റ് ആ​ഷ്ന ചാ​ക്കോ തു​ട​ങ്ങി​യ​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു. സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രും, സ്കൂ​ൾ അ​ധ്യാ​പ​ക​രും, ജീ​വ​ന​ക്കാ​രു​മ​ട​ക്കം 150 ഓ​ളം പേ​ർ സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്തു.

നി​ർ​മ​ല മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ ഡോ. ​ലി​ൻ​സ് മ​രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സൈ​ക്യാ​ട്രി, സൈ​ക്കോ​ള​ജി, ഫാ​മി​ലി കൗ​ണ്‍​സി​ലിം​ഗ്, ഡീ ​അ​ഡി​ക്ഷ​ൻ ട്രീ​റ്റ്മെ​ന്‍റ് തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ൾ, കി​ട​ത്തി ചി​കി​ത്സ ഉ​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ളോ​ടെ കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.