മൂ​വാ​റ്റു​പു​ഴ : വാ​ള​കം പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച ‘ഓ​ണ​ക്ക​നി-​നി​റ​പൊ​ലി​മ’​യു​ടെ സി​ഡി​എ​സ് ത​ല ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. ഏ​ബ്രാ​ഹം നി​ർ​വ​ഹി​ച്ചു. സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ സ്മി​ത സാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മോ​ൾ​സി എ​ൽ​ദോ​സ്, പ​ഞ്ചാ​യ​ത്തം​ഗം ബി​നോ കെ. ​ചെ​റി​യാ​ൻ, സി​ഡി​എ​സ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ഗീ​ത സു​രേ​ഷ്, സി​ഡി​എ​സ് അം​ഗം മേ​രി കു​ര്യാ​ക്കോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഓ​ണ​ത്തി​ന് പ​ച്ച​ക്ക​റി, പൂ​ക്ക​ൾ എ​ന്നി​വ ഉ​ല്പാ​ദി​പ്പി​യ്ക്കു​ന്ന​തി​നാ​ണ് ഓ​ണ​ക്ക​നി-​നി​റ​പൊ​ലി​മ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളി​ലും പ​ദ്ധ​തി തു​ട​ങ്ങും.