ഭാരതമാത ലോ കോളജിൽ "ഞാറ്റുവേല' ഇഞ്ചിക്കൃഷിക്ക് തുടക്കമായി
1569677
Monday, June 23, 2025 4:43 AM IST
ആലുവ: ചൂണ്ടി ഭാരതമാത സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ ഞാറ്റുവേല' എന്ന പേരിൽ ഇഞ്ചിക്കൃഷിക്ക് തുടക്കമായി. കോളജ് ഡയറക്ടറും, പ്രിൻസിപ്പൽ ഇൻ ചാർജുമായ റവ. ഡോ. ബിജു ആന്റണി തേയ്ക്കാനത്ത് വിത്ത് നട്ട് ഉദ്ഘാടനം ചെയ്തു.
അസിസ്റ്റന്റ് ഡയറക്ടർ റവ. ഫാ. ജോമിഷ് വട്ടക്കര, ഡോ. സുരണ്യ എസ്. കുമാർ, ബി. ശ്യാമ എന്നിവർ പ്രസംഗിച്ചു. അധ്യാപകരും വിദ്യാർഥികളും വിത്തു നടുന്നതിൽ പങ്കാളികളായി. കോളജ് പരിസ്ഥിതി ക്ലബ്ബും, ഐക്യുഎസിയും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.