"കുറിയടിച്ചാൽ പുസ്തകം' : പുസ്തകക്കുറി പദ്ധതിയുമായി കെപിസിസി വിചാർ വിഭാഗ്
1569301
Sunday, June 22, 2025 4:42 AM IST
കൊച്ചി: വായനയെ പ്രോത്സാഹിപ്പിക്കാൻ കെപിസിസി വിചാർ വിഭാഗ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ പുസ്തകക്കുറി പദ്ധതിക്ക് തുടക്കം. സാഹിത്യകാരൻ എൻ.എസ്. മാധവൻ ഉദ്ഘാടനം ചെയ്തു.
അഞ്ഞൂറു രൂപ വീതം കുറിയിൽ നിക്ഷേപിക്കുന്നവരിൽ നിന്നു നറുക്കെടുപ്പിലൂടെ ഭാഗ്യശാലിക്കു 7800 രൂപയുടെ പുസ്തകങ്ങൾ നൽകുന്നതാണു പദ്ധതി. നിലവിൽ 50 ഓളം പേർ പുസ്തകക്കുറിയിൽ ചേർന്നതായി കെപിസിസി വിചാർവിഭാഗ് ജില്ലാ ചെയർമാൻ ഷൈജു കേളന്തറ അറിയിച്ചു.