കൊ​ച്ചി: വീ​ട്, സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍, വ്യാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ജി​ല്ല​യി​ല്‍ കെ-​ഫോ​ണ്‍ ക​ണ​ക്ഷ​നു​ക​ള്‍ വ​ര്‍​ധി​ക്കു​ന്നു. ഇ​ന്ന​ലെ വ​രെ 5,578 ക​ണ​ക്ഷ​നു​ക​ളാ​ണ് ജി​ല്ല​യി​ല്‍ ന​ല്‍​കി​യി​ട്ടു​ള്ള​ത്. 980 ബി​പി​എ​ല്‍ കു​ടും​ബ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യാ​ണി​ത്.

ക​ള​ക്ട​റേ​റ്റ് ഉ​ള്‍​പ്പെ​ടെ 1,525 സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ കെ ​ഫോ​ണ്‍ നെ​റ്റ്‌​വ​ര്‍​ക്കാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​തി​നി​ടെ കെ ​ഫോ​ണി​ന്‍റെ സേ​വ​നം ജി​ല്ല​യി​ലെ ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ലേ​ക്കും വ്യ​പി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​താ(​സി​എ​സ്ആ​ര്‍) ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​ന്‍റെ ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ല്‍ കോ​ത​മം​ഗ​ല​ത്തി​ന​ടു​ത്തു​ള്ള കു​ട്ട​മ്പു​ഴ​യി​ല്‍ കെ-​ഫോ​ണ്‍ സ​ര്‍​വേ പൂ​ര്‍​ത്തി​യാ​യി.

ജി​ല്ല​യി​ലെ വ​ള​ന്ത​ക്കാ​ട് ദ്വീ​പി​ല്‍ ഇ​തി​നോ​ട​കം മൂ​ന്നു ക​ണ​ക്ഷ​നു​ക​ളാ​ണ് ന​ല്‍​കി​യി​ട്ടു​ള്ള​ത്. ബി​പി​എ​ല്‍ കു​ടും​ബ​ങ്ങ​ളാ​ണി​ത്. 45 കു​ടും​ബ​ങ്ങ​ളാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്.

വൈകാതെ ഒ​ടി​ടി

കെ-​ഫോ​ണി​ന്‍റെ ഒ​ടി​ടി സേ​വ​നം വൈ​കാ​തെ ജി​ല്ല​യി​ലെ​ത്തും. ചാ​ന​ലു​ക​ളും സി​നി​മ​ക​ളും ല​ഭ്യ​മാ​ക്കു​ന്ന ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മി​ന്‍റെ അ​വ​സാ​ന​ഘ​ട്ട ടെ​സ്റ്റു​ക​ള്‍ ന​ട​ന്നു​വ​രി​ക​യാ​ണ്. ഇ​തി​നു​ശേ​ഷ​മാ​കും ഒ​ടി​ടി പൂ​ര്‍​ണ​സ​ജ്ജ​മാ​കു​ന്ന​തെ​ന്ന് കെ-​ഫോ​ണ്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് താ​ങ്ങാ​വു​ന്ന നി​ര​ക്കാ​യി​രി​ക്കും ഈ​ടാ​ക്കു​ക. മ​റ്റ് ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മു​ക​ളും ല​ഭ്യ​മാ​കു​ന്ന രീ​തി​യി​ലാ​കും പ്ര​വ​ര്‍​ത്ത​നം.

ക​ണ​ക്ഷ​ന്‍ ഇ​ങ്ങ​നെ

ഇ​ന്‍​സ്റ്റ​ലേ​ഷ​ന്‍, മോ​ഡം എ​ന്നി​വ​ക്കൊ​ന്നും പ്ര​ത്യേ​ക ചാ​ര്‍​ജ് ഈ​ടാ​ക്കാ​തെ​യാ​ണ് ഗാ​ര്‍​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് കെ-​ഫോ​ണ്‍ ക​ണ​ക്ഷ​നു​ക​ള്‍ ന​ല്‍​കു​ന്ന​ത്. കെ-​ഫോ​ണി​നെ​ക്കു​റി​ച്ചും ക​ണ​ക്ഷ​നെ​ക്കു​റി​ച്ചും അ​റി​യു​ന്ന​തി​ന് 1800 570 4466 എ​ന്ന ടോ​ള്‍​ഫ്രീ ന​മ്പ​ര്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.

ജി​ല്ല​യി​ല്‍ കെ-ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍

അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ല്‍ ഓ​ഫീ​സ്
ക​ള​ക്ട​റേ​റ്റ്,
പ​ഞ്ചാ​യ​ത്ത് ഓ​ഫി​സു​ക​ള്‍,
വി​ല്ലേ​ജ് ഓ​ഫി​സു​ക​ള്‍,
പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ള്‍
വി​ദ്യാ​ല​യ​ങ്ങ​ള്‍
ഇ​ന്‍​ഫോ​പാ​ര്‍​ക്ക്
സ്റ്റാ​ര്‍​ട്ട് അ​പ് മി​ഷ​ന്‍
ജി​സി​ഡി​എ
കെ​എ​സ്‌​ഐ​ഡി​സി
ട്രാ​വ​ന്‍​കൂ​ര്‍ കൊ​ച്ചി​ന്‍ കെ​മി​ക്ക​ല്‍​സ്
കി​ന്‍​ഫ്ര