കൊ​ച്ചി: ചെ​ല്ലാ​നത്ത് പുത്ത​ന്‍​തോ​ടു മു​ത​ല്‍ മാ​നാ​ശേ​രി വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ട​ലാ​ക്ര​മ​ണ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാണ​ണ​മെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേറി​യ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു. ക​ട​ലാ​ക്ര​മ​ണം മു​മ്പെ​ങ്ങു​മി​ല്ലാ​ത്ത​വി​ധം രൂ​ക്ഷ​മാ​ണ്. തീ​രം ക​ട​ലെ​ടു​ത്തു എ​ന്നു​ മാ​ത്ര​മ​ല്ല ഒ​മ്പ​ത് വീ​ടു​ക​ള്‍ പൂ​ര്‍​ണ​മാ​യും നി​ര​വ​ധി വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യും ത​ക​ര്‍​ന്നു.

തീ​ര​മേ​ഖ​ല​യി​ല്‍ ക​ട​ലാ​ക്ര​മ​ണ​ത്തെ പ്ര​തി​രോ​ധി​ക്കാ​ന്‍ ഒ​രു​വി​ധ സ​ഹാ​യ​വും ന​ല്കാ​ത്ത കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി ജ​ന​വി​രു​ദ്ധ​മാ​ണ്. പ്ര​ശ്‌​ന​ത്തി​ന് ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം കാ​ണാ​ന്‍ സ​ത്വ​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജി​ല്ലാ സെ​ക്ര​ട്ടേറി​യ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു.