യോഗ ദിനാചരണം
1569308
Sunday, June 22, 2025 4:53 AM IST
നിർമല കോളജിൽ
മുവാറ്റുപുഴ: നിർമല കോളജ് ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കോളജ് യോഗ ക്ലബ്, എൻഎസ്എസ്, എൻസിസിയുമായി സഹകരിച്ച് അന്താരാഷ്ട്ര യോഗദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
കോളജ് ഓഡിറ്റോറിയത്തിൽ നടത്തിയ യോഗാ ദിനാചരണം പ്രിൻസിപ്പൽ റവ. ഡോ. ജസ്റ്റിൻ കെ. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗം വിദ്യാർഥികൾ ഒരുക്കിയ ഗ്രൂപ്പ് യോഗ അവതരണവും നടത്തി. ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗം മേധാവി ഡോ. ബോബു ആന്റണി വിദ്യാർഥികൾക്ക് യോഗ പരിശീലനവും നൽകി.
കോളജ് ബർസാർ ഫാ. പോൾ കളത്തൂർ, സ്പോർട്സ് അധ്യാപിക ലിസ റേച്ചൽ ഷാജി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. സംഗീത നായർ, എൻസിസി ഓഫീസർ ലെഫ്. ഡോ. ആൽബിഷ് കെ. പോൾ എന്നിവർ യോഗ ദിനാചരണത്തിന് നേതൃത്വം നൽകി. കൂടാതെ കോളജ് ബിസിഎ വിഭാഗത്തിന്റെ നേതൃത്വത്തിൽ യോഗ ദിനത്തിന്റെ പ്രാധാന്യം വിദ്യാർഥികളിലെത്തിക്കാൻ ഫ്ളാഷ് മോബും കോളജിൽ അവതരിപ്പിച്ചു.
എംഒഎസ്സി നഴ്സിംഗ് കോളജ്
കോലഞ്ചേരി: എംഒഎസ്സി നഴ്സിംഗ് കോളജിൽ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനാചരണം നടത്തി. യോഗാചാര്യൻ എം.എ. സജീവൻ ദൈനംദിന ജീവിതത്തിൽ യോഗയ്ക്കുള്ള പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം നടത്തുകയും അടിസ്ഥാനപരമായുള്ള യോഗാസനങ്ങൾ വിദ്യാർഥികളെ പരിശീലിപ്പിക്കുകയും ചെയ്തു. രണ്ടാം സെമസ്റ്റർ ബിഎസ്സി നഴ്സിംഗ് വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുത്തു.
മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത്
മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിൽ യോഗ ദിനാചരണം പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷൻ ഷിവാഗോ തോമസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ടി.വി. പ്രശാന്ത് യോഗദിന സന്ദേശം നൽകി. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബെസ്റ്റിൻ ചേറ്റൂർ, പ്രഫ. ജോസ് അഗസ്റ്റിൻ, രമ രാമകൃഷ്ണൻ, മേഴ്സി ജോർജ്, റിയാസ് ഖാൻ തുടങ്ങിയവർ പങ്കെടുത്തു.
ആരക്കുഴ പഞ്ചായത്ത്
ആരക്കുഴ പഞ്ചായത്തും, ഗവ. ആയുർവേദ ഡിസ്പെൻസറിയും, ഗവ. ഹോമിയോ ഡിസ്പെൻസറിയും സംയുക്തമായി അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ചു. ആയുർവേദ ഡിസ്പെൻസറിയിൽ സംഘടിപ്പിച്ച ദിനാചരണം പഞ്ചായത്ത് പ്രസിഡന്റ് ലസിത മോഹനൻ ഉദ്ഘാടനം ചെയ്തു. ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. പി. ജയറാണി യോഗാദിന സന്ദേശം നൽകി. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ദീപ്തി സണ്ണി അധ്യക്ഷത വഹിച്ചു.
ബിജെപി മണ്ഡലം
ഭാരതീയ ജനതാ പാർട്ടി മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളൂർക്കുന്നം ശ്രീകൈലാസം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ബിജെപി എറണാകുളം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി.പി. സജിവ് ഉദ്ഘാടനം നിർവഹിച്ചു. ബിജെപി മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് ടി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഇഎൻടി സ്പെഷ്യലിസ്റ്റ് ഡോ. സതീശൻ മുഖ്യാതിഥിയായിരുന്നു.
പൂതൃക്ക പഞ്ചായത്ത്
കോലഞ്ചേരി: പൂതൃക്ക പഞ്ചായത്തിന്റെയും സർക്കാർ ആയുർവേദ ഡിസ്പെൻസറിയുടെയും ആഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്തു ഹാളിൽ യോഗ ദിനാചരണം നടത്തി. പൂതൃക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് കുമ്മണ്ണൂർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ബിജു കെ. ജോർജ്,
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി ജോയ്, ബ്ലോക്ക് പഞ്ചായത്തംഗം രാജമ്മ രാജൻ, പഞ്ചായത്ത് സെക്രട്ടറി ദീപു ദിവാകരൻ, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. ബിനി വർഗീസ്, ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. വജ്രകുമാരി എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ യോഗ പരിശീലക ഡോ. കെ. ധന്യ ക്ലാസ് നയിച്ചു. തുടർന്ന് യോഗ നൃത്തം അരങ്ങേറി.