കാറിടിച്ചു പരിക്കേറ്റ റിട്ട. ഇഎസ്ഐ ജീവനക്കാരി മരിച്ചു
1546618
Tuesday, April 29, 2025 10:54 PM IST
വൈപ്പിൻ: കാറിടിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ടയേർഡ് ഇഎസ്ഐ ജീവനക്കാരി മരിച്ചു. നായരന്പലം പുത്തലത്ത് പരേതനായ രാമൻപിള്ളയുടെ മകൾ ഝാൻസി (64) ആണ് മരിച്ചത്.
23ന് നായരന്പലം കുടുങ്ങാശേരി ബസ് സ്റ്റോപ്പിൽ നിൽക്കവെ നിയന്ത്രണംവിട്ട കാർ ഝാൻസിയെ ഇടിക്കുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കയാണ് മരിച്ചത്. സംസ്കാരം നടത്തി. അമ്മ: പരേതയായ രുഗ്മിണി. സഹോദരങ്ങൾ: ഗീത, ബാലാനന്ദൻ പിള്ള, രാധാകൃഷ്ണ പിള്ള, സൈന.