ലയണ്‍സ് ഡിസ്ട്രിക്ട് 318 സി കണ്വന്ഷന്
1546199
Monday, April 28, 2025 4:16 AM IST
കൊച്ചി: ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318 സിയുടെ 21-ാമത് കണ്വന്ഷന് കൊച്ചി ഗോകുലം കണ്വന്ഷന് സെന്ററില്‍ മുന്‍ മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്മാന് റിയാസ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ഗവര്‍ണര്‍ രാജന് എന്‍. നമ്പൂതിരി അധ്യക്ഷത വഹിച്ചു.
ഇന്റര്‍നാഷണല്‍ ഏരിയാ ലീഡര്‍ വി. അമര്‍നാഥ്, മുന്‍ ഗവര്‍ണര്‍ ആര്.ജി. ബാലസുബ്രഹ്മണ്യന്, വൈസ് ഗവര്‍ണര്‍മാരായ കെ.ബി. ഷൈന്‍ കുമാര്‍, വി.എസ്. ജയേഷ്, കാബിനറ്റ് സെക്രട്ടറി ജോര്‍ജ് സാജു, ട്രഷറര്‍ സിബി ഫ്രാന്‍സിസ്, ഏരിയാ ലീഡര്‍ സിജി ശ്രീകുമാര്‍, ജനറല്‍ കണ്‍വീനര്‍ പ്രഫസര്‍ സാംസന് തോമസ്,
പോഗ്രാം സെക്രട്ടറി ശ്രീജിത്ത് ഉണ്ണിത്താന്, കോര്‍ കമ്മിറ്റി അംഗങ്ങളായ സജിത്ത് കുമാര്‍, മനോജ് അംബുജാക്ഷന്, മീഡിയ സെക്രട്ടറി കുമ്പളം രവി, ലിയോ ക്ലബ് പ്രസിഡന്റ് ഗാഥ ശ്രീജിത്ത്, വനിതാ ഫോറം പ്രസിഡന്റ് റെന്‍സി സജി എന്നിവര്‍ പ്രസംഗിച്ചു.