കർഷകർ യഥാർഥ രാഷ്ട്രസേവകർ: മന്ത്രി കെ. കൃഷ്ണൻകുട്ടി
1546552
Tuesday, April 29, 2025 6:56 AM IST
അങ്കമാലി: കാർഷിക മേഖലയുടെ വളർച്ച രാജ്യപുരോഗതി ഉറപ്പ് വരുത്തുമെന്നും യഥാർഥ രാഷ്ട്രസേവകർ കർഷകരാണെന്നും മന്ത്രി കെ.കൃഷ്ണൻകുട്ടി. സംസ്ഥാന കൃഷി വകുപ്പും അങ്കമാലി സിഎസ്എയും എ.പി.കുര്യൻ സ്മാരക ലൈബ്രറി കർഷക വേദിയും സംയുക്തമായി സിഎസ്എ ഹാളിൽ നടത്തിയ കാർഷികോത്സവം - വിത്തും കൈക്കോട്ടും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിഎസ്എ പ്രസിഡന്റ് ഡോ. സി.കെ. ഈപ്പൻ അധ്യക്ഷനായി. മുൻ മന്ത്രി അഡ്വ. ജോസ് തെറ്റയിൽ, പാറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ജയദേവൻ, മഞ്ഞപ്ര പഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാരി വേണു, കറുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ, സ്വാഗത സംഘം ചെയർമാൻ അഡ്വ. കെ.കെ. ഷിബു,കെടിഡിസി ഡയറക്ടർ ബെന്നി മൂഞ്ഞേലി, നഗരസഭ പ്രതിപക്ഷ നേതാവ് ടി.വൈ.ഏല്യാസ്, നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പോൾ ജോവർ തുടങ്ങിയവർ സംസാരിച്ചു.