ട്വന്റി 20 പ്രവർത്തക കൺവൻഷൻ
1546204
Monday, April 28, 2025 4:16 AM IST
ആലുവ: ട്വന്റി 20 പാർട്ടി ആലുവ നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പ്രവർത്തക കൺവൻഷനും സംസ്ഥാന വൈസ് പ്രസിഡന്റ് വി. ഗോപകുമാർ നിർവഹിച്ചു.ചടങ്ങിൽ ആലുവ നിയോജക മണ്ഡലം പ്രസിഡന്റ് കെ.ആർ. രജി പ്രകാശ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന എക്സിക്യുട്ടീവ് ബോർഡ് അംഗങ്ങളായ അഡ്വ. ചാർളി പോൾ, ബെന്നി ജോസഫ്, ജില്ലാ കോ- ഓർഡിനേറ്റർ അസ് ലഫ് പാറേക്കാടൻ, എം. വി. വിജയകുമാർ, എം.എ. റെയ്ജു , ഷിബു സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.