ലൂര്‍ദ് ആശുപത്രിയില്‍ ശില്പശാല
1546550
Tuesday, April 29, 2025 6:36 AM IST
കൊച്ചി: എറണാകുളം ലൂര്‍ദ് ആശുപത്രിയുടെയും ലൂര്‍ദ് കോളജ് ഓഫ് നഴ്സിംഗിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഗവേഷണ അന്വേഷണം: രീതിശാസ്ത്രപരമായ മികവ് വര്‍ധിപ്പിക്കല്‍' എന്ന വിഷയത്തില്‍ ശില്പശാല സംഘടിപ്പിച്ചു. ലൂര്‍ദ് ആശുപത്രിയില്‍ നടന്ന പരിപാടി ലൂര്‍ദ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ഡയറക്ടര്‍ ഫാ. ജോര്‍ജ് സെക്വീര ഉദ്ഘാടനം ചെയ്തു.
കണ്ണൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളജിലെ അസോസിയേറ്റ് പ്രഫസര്‍ ഡോ. ബിജു ജോര്‍ജ്, ഗവേഷണ ജേര്‍ണല്‍ എല്‍സിവിയര്‍ ഹെല്‍ത്തിലെ കസ്റ്റമര്‍ സക്സസ് ടീം മാനേജര്‍ നടാഷ ഗുലാത്തി എന്നിവര്‍ ശില്പശാല നയിച്ചു.
ലൂര്‍ദ് ആശുപത്രി അസോസിയേറ്റ് ഡയറക്ടര്‍ ഫാ. വിമല്‍ ഫ്രാന്‍സിസ്, ലൂര്‍ദ് കോളജ് ഓഫ് നഴ്സിംഗ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റൂഫീന, ലൂര്‍ദ് നെഫ്രോളജി വിഭാഗം മേധാവി ഡോ. ബിനു ഉപേന്ദ്രന്, ലൂര്‍ദ് ബിഹേവിയറല്‍ സയന്‍സ് വിഭാഗം മേധാവി ഡോ. റിങ്കു തെരേസ എന്നിവര്‍ പ്രസംഗിച്ചു.