ഓട്ടോ ഡ്രൈവറെ ആക്രമിച്ച മൂന്നംഗ സംഘത്തിനെതിരേ കേസ്
1546545
Tuesday, April 29, 2025 6:36 AM IST
ചെറായി: ഓട്ടോറിക്ഷയുടെ താക്കോൽ തട്ടിയെടുത്തത് ചോദ്യം ചെയ്ത ഡ്രൈവറെയും സുഹൃത്തുക്കളേയും ആക്രമിച്ചുവെന്ന പരാതിയിൽ മൂന്നംഗ സംഘത്തിനെതിരെ മുനമ്പം പോലീസ് കേസ് എടുത്തു. ഓട്ടോ ഡ്രൈവർ ചെറായി കണ്ടത്തി പറമ്പിൽ അനിൽ രാജ് നൽകിയ പരാതിയിലാണ് കേസ്.
ചെറായി പള്ളിപ്പുറം സ്വദേശികളായ മനു കെ. സത്യൻ, വിനു കെ . സത്യൻ കണ്ടാലറിയാവുന്ന മറ്റൊരാൾ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ യാണ് കേസ്. കഴിഞ്ഞ ദിവസം ചെറായി ദേവസം അമ്പലത്തിനു പടിഞ്ഞാറുവച്ചായിരുന്നു സംഭവം. അനിൽ രാജിനൊപ്പമുണ്ടായിരുന്ന ഷൈബു (50), കലേഷ് (45) എന്നിവരേയും പ്രതികൾ ആക്രമിച്ചത്രേ. സംഭവത്തിനിടെ ഷൈബുവിന്റെ രണ്ടു പവനോളം വരുന്ന സ്വർണ മാലയും നഷ്ടപ്പെട്ടതായി പരാതിയിൽ പറയുന്നു.