മലയാറ്റൂർ പുതുഞായർ തിരുനാൾ സമാപിച്ചു ; എട്ടാമിടം മേയ് രണ്ടു മുതൽ നാലു വരെ
1546560
Tuesday, April 29, 2025 6:56 AM IST
കാലടി: മഴയെ അവഗണിച്ചും അന്താരാഷ്ട്ര തീർഥാടന കേന്ദ്രമായ മലയാറ്റൂർ പുതുഞായർ തിരുനാളിൽ പങ്കെടുത്ത് ആയിരങ്ങൾ. മാർപാപ്പയുടെ വിയോഗത്തെ തുടർന്ന്, തിരുനാളിനോനുബന്ധിച്ചുള്ള പ്രദക്ഷിണവും മറ്റ് ആഘോഷങ്ങളും ഒഴിവാക്കിയിരുന്നെങ്കിലും തീർഥാടകരുടെ വലിയ തിരക്കാണ് ശനി, ഞായർ ദിവസങ്ങളിൽ അനുഭവപ്പെട്ടത്.
കുരിശുമുടിയിൽ നിന്ന് താഴത്തെ പള്ളിയിലേക്കുള്ള ആഘോഷമായ പൊൻപണമിറക്കൽ എട്ടാമിടം തിരുനാളിലേക്ക് മാറ്റിവച്ചു. മേയ് രണ്ടുമുതൽ നാലു വരെയാണ് എട്ടാമിടം തിരുനാൾ.