പ്രകൃതി പരിചയവാരം സമാപിച്ചു
1546541
Tuesday, April 29, 2025 6:36 AM IST
മൂവാറ്റുപുഴ: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (എഎംഎഐ) മൂവാറ്റുപുഴ ഏരിയയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘കാട് സീസണ് വണ്‍’ എന്ന പ്രകൃതി പരിചയവാരം സമാപിച്ചു.
സമൂഹത്തിലെ വിവിധ മേഖലയിലെ അഞ്ച് മുതൽ 65 വയസുവരെയുള്ള 83 ഓളം പേർ കാട് സീസണ് വണ്‍ നേച്ചർ ക്യാന്പിൽ പങ്കെടുത്തു. പ്രകൃതിയോടും ജൈവ വൈവിധ്യത്തോടും മനുഷ്യനുള്ള ബന്ധത്തെ ബോധ്യപ്പെടുത്തുകയായിരുന്നു ക്യാന്പിന്റെ ഉദ്ദേശ്യം.
ഓണ്‍ലൈൻ ക്ലാസുകളിൽ പക്ഷികൾ, പൂന്പാറ്റകൾ, തുന്പികൾ, ഉഭയജീവികൾ, പാന്പുകൾ, ശുദ്ധജല മത്സ്യങ്ങൾ, ഉറുന്പുകൾ, ഔഷധസസ്യങ്ങൾ എന്നിവയെക്കുറിച്ച് കലേഷ് സദാശിവൻ, ഡേവിഡ് രാജു, സി.പി. ഷാജി, ഗീത അയ്യർ, ലക്ഷ്മി അശോക് കുമാർ എന്നിവർ ക്ലാസുകൾ നയിച്ചു. പരിപാടിയുടെ ഉദ്ഘാടനവും തൊമ്മൻ കുത്ത് ട്രെക്കിംഗിന്റെ ഫ്ളാഗ് ഓഫും മാത്യു കുഴൽനാടൻ എംഎൽഎ നിർവഹിച്ചു.
ക്യാന്പിന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ മൂവാറ്റുപുഴ ഏരിയ പ്രസിഡന്റ് റോബിൻ കെ. ജോസഫ്, സെക്രട്ടറി അമിത ആന്റണി, ട്രഷറർ ജോസഫ് തോമസ്, ബയോ ക്യാന്പ് കോ-ഓർഡിനേറ്റർ സി. രവീന്ദ്രനാഥ കമ്മത്ത്, വനിതാ കമ്മിറ്റി വൈസ് ചെയർപേഴ്സണ്‍ ജി. ശ്രീപാർവതി, ജോർളിൻ ജോസ്, മാഹിൻഷാ പരീത്, കെ.ഇ. സൂസൻ, ശ്രീരാജ് കെ. ദാമോദർ എന്നിവർ നേതൃത്വം നല്കി.