വയോജനകമ്മീഷന് രൂപീകരണം; കാലതാമസം ഒഴിവാക്കണം
1546542
Tuesday, April 29, 2025 6:36 AM IST
അങ്കമാലി : സീനിയര്‍ സിറ്റിസണ്‍ ഫോറം അങ്കമാലി വയോജന സമ്മേളനവും സെമിനാറും ഫോറം പ്രസിഡന്റ് പി.എ. തോമസ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തില്‍ വയോജനകമ്മീഷന് രൂപീകരിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കണമമെന്നും സീനിയര്‍ സിറ്റിസണ്‍ ഫോറങ്ങള്‍ക്ക് കമ്മീഷനില്‍ പ്രാതിനിധ്യം നല്‍കണമെന്നും വയോജനങ്ങളുടെ സംരക്ഷണം കമ്മീഷന് ഉറപ്പുവരുത്തണമെന്നും സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഉദ്ഘാടന സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ബാബു മഞ്ഞളി, ടി.പി. ജോര്‍ജ്, ബേബി പാനികുളം, വര്‍ഗീസ് കൊളരിക്കല്‍, വനിതാഫോറം പ്രസിഡന്റ് കൊച്ചു ത്രേസ്യാ ആന്‍ണി, മേഴ്സി പൗലോസ്, സെലീന ജോസഫ്, മേരി ഡേവീസ്, ജോര്‍ജ് കോട്ടയ്ക്കല്‍, പോള്‍ കല്ലറക്കല്‍, ഫിലോമിന സേവ്യര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.