ലക്കി സ്റ്റാർ ഫുട്ബോൾ ട്രോഫി മദീന എഫ്സിയ്ക്ക്
1546548
Tuesday, April 29, 2025 6:36 AM IST
ആലുവ: ആലുവ മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ലക്കി സ്റ്റാർ ട്രോഫിയ്ക്കു വേണ്ടി നടന്ന അഖിലേന്ത്യാ സെവെൻസ് ഫുട്ബോൾ ടൂർണമെന്റ് ഫൈനൽ മത്സരത്തിൽ മദീന എഫ്സി െർപ്പുളശേരി ചാമ്പ്യനായി. അൽഷാബ് ഇന്ത്യൻ തൃശൂരിനെതിരെ എതിരില്ലാത്ത ഒരു ഗോളിനാണ് മദീന എഫ്സി വിജയിച്ചത്.അൻവർ സാദത്ത് എംഎൽഎ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.
മുനിസിപ്പൽ ഫ്ലെഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എ.ജെ.റിയാസ്, ജില്ലാ ട്രഷറർ അജ്മൽ ചക്കുങ്കൽ, ഭാരവാഹികളായ ടോമി വർഗീസ്, അജ്മൽ കാമ്പായി, ജോണി മൂത്തേടൻ എന്നിവർ സംസാരിച്ചു.