ലഹരിക്കെതിരെ ഫുട്ബോൾ കളിച്ച് കോളങ്ങായി പള്ളിയിലെ യുവജനങ്ങൾ
1546540
Tuesday, April 29, 2025 6:36 AM IST
പിറവം: ലഹരിക്കെതിരെയുള്ള ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി ഫുട്ബോൾ മത്സരത്തെ ലഹരിയാക്കി കളമ്പൂർ കോളങ്ങായി സെന്റ് മൈക്കിൾസ് പള്ളി. ദേവാലയത്തിലെ കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തിലാണ് ലഹരിക്കെതിര ഫുട്മ്പോൾ മത്സരം നടത്തിയത്.
ദേശീയ മത്സരങ്ങളിലെ റഫറിയായ എ.വി. ബൈജുവാണ് നിയന്ത്രിച്ചത്. പിറവം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.എസ്. ജയൻ ഫുട്ബോൾ ടൂർണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. ജോസഫ് കൊടിയൻ അധ്യക്ഷത വഹിച്ചു.
പുരുഷന്മാരുടെ മത്സരത്തിൽ സെന്റ് സെബാസ്റ്റ്യൻസ് യൂണിറ്റ് ഒന്നാം സ്ഥാനവും സെന്റ് ജോസഫ്സ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വനിതകളുടെ പെനാൽറ്റി ഷൂട്ടൗട്ടിൽ സെന്റ് പോൾസ് യൂണിറ്റ് ഒന്നാം സ്ഥാനവും സെന്റ് ജോസഫ്സ് രണ്ടാം സ്ഥാനവും നേടി.