ഗുണഭോക്താക്കൾക്ക് അനുമതിപത്രം നൽകി
1546217
Monday, April 28, 2025 4:29 AM IST
കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് പിഎംഎവൈജി ഭവന പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് അനുമതിപത്രം വിതരണം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.എ.എം. ബഷീർ ഉദ്ഘാടനം നിർവഹിച്ചു.
ബ്ലോക്ക് പരിധിയിലെ 10 പഞ്ചായത്തുകളിൽ 1211 കുടുംബങ്ങൾക്കാണ് വീട് നിർമാണത്തിന് തുക അനുവദിചിരിക്കുന്നത്. ഇതിൽ രജിസ്റ്റർ ചെയ്ത 256 കുടുംബങ്ങൾക്കാണ് അനുമതിപത്രം നൽകിയത്.
ഇതിനോടകം 197 വീടുകൾക്ക് ആദ്യഗഡു വിതരണം ചെയ്തു. രജിസ്റ്റർ ചെയ്യുന്നതനുസരിച്ചു ബാക്കിയുള്ളവർക്കും അനുമതിപത്രം നൽകും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോബി അധ്യക്ഷത വഹിച്ചു.