വേനൽമഴയും കാറ്റും : പൈങ്ങോട്ടൂരിൽ കൃഷി നാശം
1546214
Monday, April 28, 2025 4:29 AM IST
പോത്താനിക്കാട്: വേനൽമഴയോടൊപ്പമുണ്ടായ കാറ്റ് പൈങ്ങോട്ടൂരിൽ നാശം വിതച്ചു. ഒന്നാം വാർഡിൽ കിഴക്കേ ഭാഗത്ത് ലാലു ജോർജിന്റെ പുരയിടത്തിലാണ് ഇന്നലെ വൈകുന്നേരം നാലുമണിയോടെയുണ്ടായ കാറ്റിൽ നാശം സംഭവിച്ചത്.
50 വർഷം മുതൽ 120 വർഷം വരെ പഴക്കമുള്ള 12 ജാതിമരങ്ങളും 40 വാഴ, നാലു മഹാഗണി, രണ്ടു പ്ലാവ് എന്നിവയുമാണ് നിലം പൊത്തിയത്. വീടിന്റെ മേൽക്കൂരയും ഭാഗികമായി തകർന്നു. ഉദ്ദേശം മൂന്നു ലക്ഷത്തിന്റെ നഷ്ടം കണക്കാക്കുന്നതായി ഉടമ ലാലു ജോർജ് പറഞ്ഞു.