ഭീകരവാദത്തിനെതിരെ പ്രതിഷേധ ജ്വാല തെളിച്ചു
1546220
Monday, April 28, 2025 4:40 AM IST
മൂവാറ്റുപുഴ: സിപിഐ തൃക്കളത്തൂർ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭീകരവാദത്തിനെതിരെ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. സിപിഐ പായിപ്ര ലോക്കൽ സെക്രട്ടറി കെ.കെ. ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി ജിജേഷ് ഗംഗാധരൻ അധ്യക്ഷത വഹിച്ചു.