വിശ്വകർമ മൂവാറ്റുപുഴ പ്രീമിയർ ലീഗ്
1546535
Tuesday, April 29, 2025 6:36 AM IST
മൂവാറ്റുപുഴ: രാസലഹരിയിൽനിന്ന് പുതുതലമുറയെ രക്ഷിക്കുവാനായി ലഹരി മാഫിയക്കെതിരെയുള്ള കാന്പയിന്റെ ഭാഗമായി വിശ്വകർമ സർവീസ് സൊസൈറ്റി മൂവാറ്റുപുഴ താലൂക്ക് യൂണിയൻ യുവജന ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ വിശ്വകർമ മൂവാറ്റുപുഴ പ്രീമിയർ ലീഗ് സംഘടിപ്പിച്ചു.
ട്രാഫിക് എസ്ഐ സിദ്ധീഖ് കല്ലറക്കൽ ലഹരി വിരുദ്ധ സന്ദേശം നൽകി. മേക്കടന്പ് ശാഖ വിശ്വകർമ മൂവാറ്റുപുഴ പ്രീമിയർ ലീഗ് ചാന്പ്യൻമാരായി. മേമടങ്ങ് ശാഖ രണ്ടാം സ്ഥാനവും ആവോലി അന്പലംപടി ശാഖ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.