മയക്കുമരുന്നിന്റെ ശൃംഖല പൊട്ടിക്കണം: വി.ഡി. സതീശന്
1546226
Monday, April 28, 2025 4:40 AM IST
കൊച്ചി: സംസ്ഥാനത്ത് വ്യാപകമാകുന്ന മയക്കുമരുന്നിന്റെ വിതരണ ശൃംഖല പൊട്ടിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. എല്ലാ മേഖലകളിലും ലഹരി വ്യാപനമുണ്ട്. സിനിമരംഗത്തെക്കുറിച്ച് നേരത്തെ തന്നെ ആരോപണമുണ്ട്. ലഹരിമരുന്ന് ഉപയോഗിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നവരെ സിനിമയുമായി സഹകരിപ്പിക്കില്ലെന്ന് ഫെഫ്ക്കയും അമ്മയും ഉള്‍പ്പെടെയുള്ള സംഘടനകള്‍ തീരുമാനിക്കണം.
ചെറുപ്പക്കാരെ സ്വാധീനിക്കുന്ന റോള്‍ മോഡലുകളായ താരങ്ങള്‍ ലഹരിമരുന്ന് ഉപയോഗിക്കുന്നവരാകരുത്. എവിടെ ലഹരി ഉപയോഗിച്ചാലും അവിടെയൊക്കെ പരിശോധന നടത്തണം. എന്‍ഫോഴ്സ്മെന്റില്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ലെന്നതാണ് പ്രശ്നം. വലിക്കുന്നവരെ പിടിച്ച് ജാമ്യത്തില്‍ വിട്ടിട്ട് കാര്യമില്ല. ലഹരി എത്തിക്കുന്നവരെ കണ്ടെത്തുകയാണ് വേണ്ടത്.