കുഴഞ്ഞുവീണു മരിച്ചു
1546335
Monday, April 28, 2025 10:51 PM IST
മരട്: എടത്തല പഞ്ചായത്ത് ഗ്രൗണ്ടിനു സമീപം വലിയപറന്പിൽ തേവന്റെ മകൻ ബാബു (56) കുഴഞ്ഞുവീണു മരിച്ചു. നെട്ടൂർ രാജ്യാന്തര മാർക്കറ്റിൽ പച്ചക്കറി എടുക്കാനായെത്തിയതായിരുന്നു. ഇന്നലെ രാവിലെ ആറിനായിരുന്നു സംഭവം.
മാർക്കറ്റിനകത്ത് പാർക്ക് ചെയ്ത വാഹനത്തിൽ കയറാൻ ശ്രമിക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. പനങ്ങാട് പോലീസെത്തി മരടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൃപ്പൂണിത്തുറയിൽ കട ഉടമയാണ്.
സംസ്കാരം ഇന്ന് 11ന് കീഴ്മാട് ശ്മശാനത്തിൽ. മാതാവ്: തങ്കമ്മ. ഭാര്യ: അജിത. മക്കൾ: ആതിര, അമൽ.