ജോസ് മാവേലിക്ക് സ്വർണം
1546200
Monday, April 28, 2025 4:16 AM IST
ആലുവ: നാഷണൽ ഓപ്പൺ മാസ്റ്റേഴ്സ് അത് ലറ്റിക്ചാമ്പ്യൻഷിപ്പിൽ ജോസ് മാവേലിക്ക് സ്വർണം. എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന ചാമ്പ്യൻഷിപ്പിൽ 400 മീറ്ററിൽ ആണ് സ്വർണ മെഡൽ ലഭിച്ചത്.
74 കാരനായ ജോസ് മാവേലി 70 പ്ലസ് കാറ്റഗറിയിലാണ് ചാമ്പ്യൻഷിപ്പിൽ മത്സരിച്ചത്. ജനസേവ ശിശുഭവന്റെ സ്ഥാപകനും ചെയർമാനും ആണ് ജോസ് മാവേലി.