"ജീവിതം തന്നെ ലഹരി' : ലഹരിക്കെതിരെ കൊച്ചി റണ്‍ സംഘടിപ്പിച്ചു
1546211
Monday, April 28, 2025 4:29 AM IST
കൊച്ചി: വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ 'ജീവിതം തന്നെ ലഹരി' എന്ന മുദ്രാവാക്യം ഉയര്‍ത്തി സെന്‍ട്രല്‍ ഗവണ്മെന്റ് ഓഫീസേഴ്സ് അസോസിയേഷന് പനമ്പിള്ളി നഗറില്‍ കൊച്ചി റണ്‍ സംഘടിപ്പിച്ചു.
10 കിലോമീറ്റർ, അഞ്ച് കിലോമീറ്റർ എന്നീ രണ്ട് വിഭാഗങ്ങളിലാണ് ഓട്ടം സംഘടിപ്പിച്ചത്. 10 കിലോമീറ്റര്‍ ഓട്ടം സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യയും അഞ്ച് കിലോമീറ്റര്‍ ഓട്ടം കൊച്ചി കസ്റ്റംസ് കമ്മീഷണര്‍ ഗുര്‍കരണ്‍ സിംഗ് ബെയ്ന്‍സും ഫ്ലാഗ് ഓഫ് ചെയ്തു.
സിജിഒഎ പ്രസിഡന്റ് എസ്. അനന്തനാരായണന്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.10 കിലോമീറ്റർ ഓപ്പണ്‍ കാറ്റഗറിയില്‍ ആണ് വിഭാഗത്തില്‍ റിജിന്‍ ബാബുവും പെണ് വിഭാഗത്തില്‍ ഷിനിയും ജേതാക്കളായി.
കൊച്ചിന് ഷിപ്യാര്ഡ് മാനേജിംഗ് ഡയറക്ടര്‍ മധു നായര്‍, കോസ്റ്റ് ഗാര്‍ഡ് ഡിഐജി എന്‍. രവി എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു.