തിരുവാങ്കുളം ഭവന്‍സ് മുന്‍ഷി വിദ്യാശ്രമം ടീം ഒന്നാമത്
1546553
Tuesday, April 29, 2025 6:56 AM IST
കൊച്ചി: ടൈ കേരള ടൈ യംഗ് ഓൺട്രപ്രണേഴ്സ് ഫൈനല്‍ മത്സരത്തില്‍ തിരുവാങ്കുളം ഭവന്‍സ് മുന്‍ഷി വിദ്യാശ്രമത്തിന്റെ ടീം സ്മാര്‍ട്ട് ഒന്നാം സ്ഥാനം നേടി. കാക്കനാട് ഭവന്‍സ് ആദര്‍ശ വിദ്യാലയയുടെ ടീം ഐ സേഫ് ആൻഡ് സുരക്ഷ രണ്ടാം സ്ഥാനവും തിരുവനന്തപുരം സെന്റ് തോമസ് പബ്ലിക് സ്കൂളിന്റെ ടീം ഗെന്സിനോവ മൂന്നാം സ്ഥാനവും നേടി. കളമശേരി സ്റ്റാര്‍ട്ടപ് മിഷനില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ 12 ടീമുകളാണ് പങ്കെടുത്തത്.
ഡല്‍ഹിയില്‍ നടക്കുന്ന ഗ്ലോബല്‍ മത്സരത്തില്‍ ടൈ കേരളയെ പ്രതിനിധീകരിച്ച് തിരുവാങ്കുളം ഭവന്‍സ് മുന്‍ഷി വിദ്യാശ്രമത്തിന്റെ ടീം സ്മാര്‍ട്ട് പങ്കെടുക്കും. സിദ്ധാര്‍ഥ് എസ്. നായര്‍, നിരഞ്ജന മനയില്‍, വിഷ്ണുദത്തന്, ഗംഗേഷ് വി. മേനോന്, ദ്യുതി അജേഷ് എന്നിവരാണ് ടീം സ്മാര്‍ട്ടിലെ അംഗങ്ങള്‍. ടൈ കേരള പ്രസിഡന്റ് ജേക്കബ് ജോയ് അധ്യക്ഷത വഹിച്ചു.