വിരോണി മുത്തശിയുടെ 105-ാം ജന്മദിനം ആഘോഷിച്ചു
1546547
Tuesday, April 29, 2025 6:36 AM IST
മരട്: മരടിന്റെ മുത്തശിയായ നഗരസഭ 14-ാം ഡിവിഷനിൽ നിരവത്ത് റോഡിൽ പഴമഠത്തിൽ വിരോണി വക്കച്ചന്റെ 105-ാം ജന്മദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
ഞായറാഴ്ച രാവിലെ മൂത്തേടം പള്ളിയിൽ നടന്ന കുർബാനയിൽ പങ്കെടുത്ത വിരോണി മുത്തശിയെ ഉച്ചയ്ക്ക് 12ന് ഭവനത്തിൽ നടന്ന ആഘോഷ പരിപാടികളിൽ കെ. ബാബു എംഎൽഎ പൊന്നാടയണിയിച്ചു.
മൂത്തേടം പള്ളി വികാരി ഫാ. ഷൈജു തോപ്പിൽ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മരട് മണ്ഡലം പ്രസിഡന്റ് ജിൻസൺ പീറ്റർ, മരട് നഗരസഭ കൗൺസിലർമാരായ സുരേഷ്, സിബി മാസ്റ്റർ, ബേബി പോൾ, മരട് സോഷ്യൽ സർവീസ് സെന്റർ പ്രസിഡന്റ് എ.എം. മുഹമ്മദ്, സേവ്യർ പഴമഠത്തിൽ തുടങ്ങിയവർ ആശംസകൾ നേർന്നു. സ്നേഹവിരുന്നും കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു.