ജോലി തട്ടിപ്പ്; യുവാവിനെതിരേ കേസ്
1546227
Monday, April 28, 2025 4:40 AM IST
വൈപ്പിൻ: ഓസ്ട്രേലിയയിൽ ജോലി തരപ്പെടുത്താമെന്ന് പറഞ്ഞ് 4.25 ലക്ഷം തട്ടിയെടുത്ത യുവാവിനെതിരെ ഞാറക്കൽ പോലീസ് കേസെടുത്തു. ആലപ്പുഴ ചെട്ടിക്കുളങ്ങര ജാമീഷ് ഭവനിൽ ജാമീഷ്- 37 നെതിരെയാണ് കേസ്. പണം നഷ്ടപ്പെട്ട നായരമ്പലം സ്വദേശി ഞാറക്കൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സ്വകാര്യ അന്യായം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോടതി നിർദേശത്തെ തുടർന്നാണ് പോലീസ് കേസെടുത്തിട്ടുള്ളത്.
ഓസ്ട്രേലിയയിൽ വെയർഹൗസിൽ ജോലി തരപ്പെടുത്താമെന്നായിരുന്നു വാഗ്ദാനം. ഇതുപ്രകാരം 2024 ജനുവരിയിലും മാർച്ചിലുമായി ബാങ്ക് ട്രാൻസ്ഫർ മുഖേനയാണ് പണം നൽകിയിട്ടുള്ളത്. ഇതിനു ശേഷം ജോലി ലഭിക്കാതെ വന്നപ്പോൾ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. തുടർന്നാണ് രേഖകളുമായി കോടതിയെ സമീപിച്ചത്.