വൈ​പ്പി​ൻ: സ്വ​കാ​ര്യ ബ​സ് മോ​ട്ടോ​ർ ബൈ​ക്കി​ലി​ടി​ച്ച് ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വി​ന്‍റെ കാ​ൽ ഒ​ടി​ഞ്ഞു. പ​ള്ളി​പ്പു​റം പ്ലാ​ക്ക​ൽ ഗം​ഗാ​ധ​ര​ന്‍റെ മ​ക​ൻ അ​ഭി​റാ(24)മി​ന്‍റെ കാ​ലാ​ണ് ഒ​ടി​ഞ്ഞ​ത്. ഇ​യാ​ൾ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം സം​സ്ഥാ​ന പാ​ത​യി​ൽ എ​ള​ങ്കു​ന്ന​പ്പു​ഴ പെ​ട്രോ​ൾ പ​മ്പി​നു മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം. വൈ​പ്പി​ൻ റൂ​ട്ടി​ൽ ഓ​ടു​ന്ന സാ​ധി​ക എ​ന്ന സ്വ​കാ​ര്യ ബ​സാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്. ഡ്രൈ​വ​ർ​ക്കെ​തി​രെ ഞാ​റ​ക്ക​ൽ പോ​ലീ​സ് കേ​സ് എ​ടു​ത്തി​ട്ടു​ണ്ട്.