പൊയ്ക ഗവ. ഹൈസ്കൂൾ സുവർണ ജൂബിലി സമാപനം
1546534
Tuesday, April 29, 2025 6:36 AM IST
കോതമംഗലം: ഒരു വർഷം നീണ്ടുനിന്ന വടാട്ടുപാറ പൊയ്ക ഗവ. ഹൈസ്കൂൾ സുവർണ ജൂബിലി സമാപന സമ്മേളനം സ്കൂൾ ഗ്രൗണ്ടിൽ ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം നിർവഹിച്ചു. ആന്റണി ജോണ് എംഎൽഎ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളകയ്യൻ ആമുഖപ്രസംഗം നടത്തി. മത്സര വിജയികൾക്കുള്ള സമ്മാനദാനം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജെയിംസ് കോറന്പേൽ നിർവഹിച്ചു.