എംഡിഎംഎയുമായി യുവാവ് പിടിയിൽ
1546564
Tuesday, April 29, 2025 6:56 AM IST
പറവൂർ : എംഡിഎംഎയുമായി യുവാവ് പിടിയിൽ. ചേന്ദമംഗലം കിഴക്കൻ തുരുത്ത് ബാലരാമപുരം ആലുവിള സൗമ്യഭവനിൽ ആദർശ് (ജിത്തു 28 ) നെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും വടക്കേക്കര പോലീസും ചേർന്ന് പിടികൂടിയത്. വീട്ടിലെ അലമാരയിൽ സൂക്ഷിച്ച നിലയിലാണ് രാസലഹരി കണ്ടെത്തിയത്. യുവാക്കൾക്കും വിദ്യാർഥികൾക്കുമായിരുന്നു വിൽപ്പന.
ഇയാളിൽ നിന്ന് മയക്കുമരുന്ന് വാങ്ങിയവരെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി ജെ. ഉമേഷ് കുമാർ, മുനമ്പം ഡിവൈഎസ്പി എസ്.ജയകൃഷ്ണൻ വടക്കേക്കര എസ്എച്ച്ഒ കെ.ആർ. ബിജു, എസ്ഐമാരായ എം. ഷെറി, സി.എസ്. ഗിരീഷ്, എഎസ്ഐമാരായ വി.ഡി. റീന, എം.ഒ. ഡിക്സൻ, സിപിഒമാരായ ശീതൾ, ശ്രീരാഗ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.