ആയുർവേദ സബ് സെന്റർ ആരംഭിച്ചു
1546532
Tuesday, April 29, 2025 6:36 AM IST
പോത്താനിക്കാട്: പറമ്പഞ്ചേരി ആയുർവേദ സബ് സെന്റർ മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നു ലഭിച്ച 21 ലക്ഷം രൂപ ഉപയോഗിച്ച് നിർമിച്ച ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ മുകളിലെ നിലയിലാണ് ആയുർവേദ സബ് സെന്റർ പ്രവർത്തനം ആരംഭിച്ചത്.
പോത്താനിക്കാട് പഞ്ചായത്ത് പ്രസിഡന്റ് സജി കെ. വർഗീസ് അധ്യക്ഷത വഹിച്ചു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ മുഖ്യപ്രഭാഷണം നടത്തി.