കഞ്ചാവുമായി പിടിയിലായ ബംഗാൾ സ്വദേശികൾ റിമാൻഡിൽ
1546556
Tuesday, April 29, 2025 6:56 AM IST
മൂവാറ്റുപുഴ: കഴിഞ്ഞ ദിവസം 30 കിലോയോളം കഞ്ചാവുമായി പിടിയിലായ യുവതി ഉൾപ്പെടെയുള്ള ഇതര സംസ്ഥാനക്കാർ റിമാൻഡിൽ. പശ്ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശി സുഹേൽ റാണ മണ്ഡൽ (40), അലൻ ഗിൽ ഷെയ്ക്ക് (33), ഹസീന ഖാട്ടൂണ്‍ (33) എന്നിവരെയാണ് മൂവാറ്റുപുഴ കോടതി റിമാൻഡ് ചെയ്തത്. റൂറൽ ജില്ലാ ഡാൻസാഫ് ടീമും മൂവാറ്റുപുഴ പോലീസും ചേർന്നാണ് ഞായറാഴ്ച പ്രതികളെ മൂവാറ്റുപുഴ സംഗമം ജംഗ്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽനിന്നും പിടികൂടിയത്.
ബംഗാളിൽനിന്ന് 2000 രൂപയ്ക്ക് വാങ്ങിയ കഞ്ചാവ് മൂവാറ്റുപുഴയിൽ 20000 രൂപക്ക് വിൽപ്പന നടത്തി തിരിച്ചു പോകാനായിരുന്നു പ്രതികളുടെ പദ്ധതി. ഇതിനിടയിലാണ് പ്രതികൾ പോലീസ് പിടിയിലായത്. 27 പ്രത്യേക പായ്ക്കറ്റുകളിലാക്കിയാണ് കഞ്ചാവ് കൊണ്ടുവന്നത്.