അക്ഷയ ലോട്ടറി നറുക്കെടുപ്പ് : ഒന്നാം സമ്മാനം ആസാം സ്വദേശിക്ക്
1546538
Tuesday, April 29, 2025 6:36 AM IST
മൂവാറ്റുപുഴ: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ അക്ഷയ ലോട്ടറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ഇതര സംസ്ഥാന തൊഴിലാളിക്ക്. ഞായറാഴ്ച നറുക്കെടെുത്ത അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപയാണ് ആസാം സ്വദേശിയായ മാർഗം അലിക്ക് ലഭിച്ചത്.
പെരുവംമൂഴിയിൽനിന്ന് എടുത്ത എഎം 602570 എന്ന നന്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 15 വർഷമായി മൂവാറ്റുപുഴയിൽ ജോലി ചെയ്തുവരുകയാണ് മാർഗം അലി. ഈസ്റ്റ് മാറാടി വല്ലിക്കപുത്തൻപുരയിൽ ജോയിയുടെ കൂടെ തടിപണി ചെയ്തുവരുന്ന മാർഗം പെരുവംമൂഴിയിലാണ് താമസിക്കുന്നത്. സമ്മാനം അടിച്ച ലോട്ടറി ടിക്കറ്റ് മൂവാറ്റുപുഴയിലെ സ്വകാര്യ ബാങ്കിന് കൈമാറി.