ലഹരി മരുന്ന് വില്പന: കാക്കനാട് രണ്ടുപേർ പിടിയിൽ
1546551
Tuesday, April 29, 2025 6:36 AM IST
തൃക്കാക്കര: വിൽപ്പനയ്ക്കെത്തിച്ച ലഹരി മരുന്നുമായി കാക്കനാട് ചിറ്റേത്തുകരയിൽ രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ. ആസാം സ്വദേശി മിൻഹാജ് അലി (23), ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് കൈഫ് (21) എന്നിവരെയാണ് ഇൻഫോപാർക്ക് എസ്ഐ എം.ടി. വിനോദിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
മിൻഹാജ് അലിയുടെ സ്കൂട്ടറിന്റെ മുൻഭാഗത്തെ പ്ലാറ്റ്ഫോമിൽ രഹസ്യ അറ ഉണ്ടാക്കി ആറ് ചെറിയ പ്ലാസ്റ്റിക് ഡപ്പികളിൽ സൂക്ഷിച്ചിരുന്ന 0.48 ഗ്രാം ബ്രൗൺ ഷുഗർ, 08.68 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെത്തി. വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന മുഹമ്മദ് കൈഫിൽ നിന്നും 09.66 ഗ്രാം കഞ്ചാവും പിടികൂടി. രഹസ്യ വിവരത്തിനന്റെ അടിസ്ഥാനത്തിൽ ചിറ്റേത്തുകര പീപ്പിൾസ് വെൽഫെയർ അസോസിയേഷൻ ക്ലബിന് സമീപത്തുനിന്നുമാണ് പ്രതികളെ പിടി കൂടിയത്.