മുനമ്പത്ത് കാട്ടുപന്നിയിറങ്ങി
1546559
Tuesday, April 29, 2025 6:56 AM IST
ചെറായി: പള്ളിപ്പുറം മുനമ്പം മേഖലയിൽ നാട്ടുകാർക്കു ഭീഷണിയായി കാട്ടുപന്നി വിലസുന്നു. കഴിഞ്ഞ ദിവസങ്ങളിൽരാത്രി പോത്തൻ വളവിലും മുനമ്പം പോലീസ് സ്റ്റേഷൻ വളപ്പിലുമാണ് കാട്ടുപന്നിയെ കണ്ടെത്തിയത്. രാത്രിയിൽ സ്റ്റേഷൻ വളപ്പിൽ ശബ്ദം കേട്ടതിനെ തുടർന്ന് പോലീസുകാർ സിസിടിവി കാമറ പരിശോധിച്ചപ്പോഴാണ് കാട്ടുപന്നിയാണെന്ന് വ്യക്തമായത്.
സ്റ്റേഷൻ പരിസരം മൊത്തം കാടുകയറിക്കിടക്കുന്നതിനാൽ പകൽ സമയത്ത് ഈ കാടിനകത്ത് കഴിച്ചുകൂട്ടി രാത്രി ഇര തേടി നടക്കുകയാണെന്നാണ് നിഗമനം. കാട്ടിൽ നിന്ന് പെരിയാറിന്റെ കൈവഴിയിലൂടെ നീന്തി എത്തിയതായിരിക്കുമെന്നാണ് കരുതുന്നത്. രാത്രിയിൽ ഇരുചക്ര വാഹന യാത്രികരും കാൽ നടക്കാരും ശ്രദ്ധിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ വിവരം വനം വകുപ്പിനെയും അറിയിച്ചിട്ടുണ്ട്.