തിരുനാൾ
1546218
Monday, April 28, 2025 4:40 AM IST
ചാത്തമറ്റം സെന്റ് ജോർജ് പള്ളിയിൽ തിരുനാൾ
വാഴക്കുളം: ചാത്തമറ്റം സെന്റ് ജോർജ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ മൂന്നിന് നടത്തും. വൈകുന്നേരം നാലിന് ജപമാല, 4.30ന് സീറോ മലബാർ ക്രമത്തിൽ കുർബാന, ആറിന് പ്രാർഥന, 6.30ന് പ്രദക്ഷിണം, എട്ടിന് പ്രസംഗം.
നാലിന് രാവിലെ 8.30 ന് കുരിശടി കൂദാശയും തുടർന്ന് തിരുനാൾ കുർബാനയും - യൂഹാനോൻ മാർ തെയഡോഷ്യസ് മെത്രാപ്പോലീത്ത. 11.30 ന് പ്രദക്ഷിണം. 12ന് ആദരിക്കൽ, സമാപനാശീർവാദം, നേർച്ച സദ്യ, കോഴി ലേലം എന്നിവയാണ് തിരുനാൾ പരിപാടികളെന്ന് വികാരി ഫാ. ജേക്കബ് കീയ്യാലിൽ അറിയിച്ചു.
വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ തിരുനാൾ
വാഴക്കുളം: സെന്റ് ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ദർശന തിരുനാൾ മൂന്നിനും നാലിനും നടത്തും. തിരുനാളിനൊരുക്ക മായുള്ള നൊവേന ടൗൺ കപ്പേളയിൽ ആരംഭിച്ചു. രണ്ടുവരെ വൈകുന്നേരം അഞ്ചിന് നൊവേനയും നേർച്ച വെഞ്ചിരിപ്പ് വിതരണവും.
ഒന്നിന് രാവിലെ ആറിന് കുർബാന, ത്രിദിനാപേക്ഷ. 6.45ന് കുർബാന തൊഴിലാളികൾക്ക് വേണ്ടി പ്രാർഥന. ഒൻപതിന് കുട്ടികളുടെ ആഘോഷമായ ആദ്യ കുർബാന സ്വീകരണം. രണ്ടിന് രാവിലെ ആറിന് കുർബാന, ത്രിദിനാപേക്ഷ. 6.45ന് കുർബാന. മൂന്നിന് രാവിലെ ആറിന് കുർബാന, ത്രിദിനാപേക്ഷ, കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, ദീപം തെളിക്കൽ, 7.30ന് കുർബാന, വൈകുന്നേരം 4.30ന് തിരുനാൾ കുർബാന, പ്രസംഗം, 6.15ന് ടൗൺ പ്രദക്ഷിണം, 7.30ന് സമാപനാശീർവാദം.
നാലിന് രാവിലെ ആറിനും എട്ടിനും പത്തിനും കുർബാന, വൈകുന്നേരം 4.30ന് തിരുനാൾ കുർബാന, പ്രസംഗം - മോൺ. പയസ് മലേക്കണ്ടത്തിൽ, 6.15ന് കുരിശു ചുറ്റി പ്രദക്ഷിണം, ഏഴിന് സമാപനാശീർവാദം, നേർച്ച വസ്തുക്കളുടെ ലേലം.
അഞ്ചിന് രാവിലെ ആറിനും 6.45നും കുർബാന, മരിച്ചവരുടെ ഓർമ്മ ആചരണത്തോടെ സെമിത്തേരി സന്ദർശനം എന്നിവയാണ് തിരുനാൾ പരിപാടികളെന്ന് വികാരി ഫാ. ഫ്രാൻസിസ് ആലപ്പാട്ട്, റസിഡന്റ് പ്രീസ്റ്റ് ഫാ. ജോസ് മോനിപ്പിള്ളിൽ, സഹവികാരിമാരായ ഫാ.ജോൺസൺ വാമറ്റത്തിൽ, ഫാ.ജോസഫ് കൊച്ചുപുത്തൻപുരയിൽ എന്നിവർ അറിയിച്ചു.