ആധാർ സേവനങ്ങൾക്കായി ത്രിദിന ക്യാന്പ് തുടങ്ങി
1546554
Tuesday, April 29, 2025 6:56 AM IST
അങ്കമാലി: ഒപ്പമുണ്ട് എംപി എന്ന പദ്ധതിയുടെ ഭാഗമായി ആധാര്‍കാര്‍ഡിന്റെ വിവിധ സേവനങ്ങള്‍ക്കായി ത്രിദിന മെഗാ ക്യാമ്പിന് തുടക്കമായി. എയർപോർട്ട് റോഡിലുള്ള എംപി ഓഫീസിനു സമീപമുള്ള എബിഎൽ പ്ലാസയിലെ ഓഡിറ്റോറിയത്തിലാണ് ക്യാന്പ് നടക്കുന്നത്.
പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ സഹകരണത്തോടെ നടത്തുന്ന ക്യാമ്പ് ബെന്നി ബഹനാന് എംപി ഉദ്ഘാടനം ചെയ്തു. രഞ്ജിത്ത് അശോക് (ഡെവലപ്പ്മെന്റ് ഓഫീസര്‍), ജിതിന് ജോഷി(സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍), കെ. ജിജി പോള്‍ (പോസ്റ്റല്‍ അസിസ്റ്റന്‍ഡ്), ഷേര്‍ളി വിജു (പിഎൽഐ ഡയറക്ട് ഏജന്റ്) എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത്.
നിലവില്‍ ആധാർ കാര്‍ഡുള്ള അഞ്ചു വയസു കഴിഞ്ഞ കുട്ടികള്‍ക്കും 15 വയസ് കഴിഞ്ഞ കുട്ടികള്‍ക്കും ആധാര്‍ പുതുക്കുന്നത്തിനുള്ള സൗകര്യം ഈ ക്യാമ്പിൽ ഉണ്ട്. പുതിയ കാർഡ്, കാർഡ് പുതുക്കൽ, തെറ്റ് തിരുത്തൽ,പുതിയ വിവരങ്ങൾ ഉൾപ്പെടുത്തൽ, ആധാർ - മൊബൈൽ ബന്ധിപ്പിക്കൽ എന്നീ സേവനങ്ങളും ക്യാന്പിൽ ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ക്ക്:- 0484-2452700, 9013997193. ക്യാമ്പ് 30ന് സമാപിക്കും.