എ​​​ട​​​ത്വ: എ​​​ട​​​ത്വ സെ​​​ന്‍റ് ജോ​​​ര്‍ജ് ഫൊ​​​റോ​​​നാ പ​​​ള്ളി​​​യി​​​ല്‍ വി​​​ശു​​​ദ്ധ ഗീ​​​വ​​​ര്‍ഗീ​​​സ് സ​​​ഹ​​​ദാ​​​യു​​​ടെ തി​​​രു​​​നാ​​​ളി​​​ന് കൊ​​​ടി​​​യേ​​​റി. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 5.45നു​​ള്ള മ​​​ധ്യ​​​സ്ഥ​​​പ്രാ​​​ര്‍ഥ​​​ന, ല​​​ദീ​​​ഞ്ഞ്, വി​​​ശു​​​ദ്ധ കു​​​ര്‍ബാ​​​ന എ​​​ന്നി​​​വ​​​യ്ക്ക് ശേ​​​ഷം പ​​​തി​​​നാ​​​യി​​​ര​​​ങ്ങ​​​ളെ സാ​​​ക്ഷി നി​​​ര്‍ത്തി ഫൊ​​​റോ​​​ന പ​​​ള്ളി വി​​​കാ​​​രി ഫാ. ​​​ഫി​​​ലി​​​പ്പ് വൈ​​​ക്ക​​​ത്തു​​​ക്കാ​​​ര​​​ന്‍ കൊ​​​ടി​​​യേ​​​റ്റി.

മേ​​​യ് ഏ​​​ഴ് വ​​​രെ എ​​​ല്ലാ ദി​​​വ​​​സ​​​വും 4.30ന് ​​​ത​​​മി​​​ഴ് കു​​​ര്‍ബാ​​​ന, 5.45ന്, 7.45ന്, 10ന്, ​​​വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന്, ആ​​​റി​​​ന് മ​​​ധ്യ​​​സ്ഥ പ്രാ​​​ര്‍ഥ​​​ന, ല​​​ദീ​​​ഞ്ഞ്, കു​​​ര്‍ബാ​​​ന, രാ​​​ത്രി ഏ​​​ഴി​​​ന് കു​​​രി​​​ശ​​​ടി​​​യി​​​ല്‍ മ​​​ധ്യ​​​സ്ഥ പ്രാ​​​ര്‍ഥ​​​ന എ​​​ന്നി​​​വ ന​​​ട​​​ക്കും. മേ​​​യ് മൂ​​​ന്നി​​​ന് വി​​​ശു​​​ദ്ധ​​​ന്‍റെ തി​​​രു​​​സ്വ​​​രൂ​​​പം പ​​​ര​​​സ്യ​​​വ​​​ണ​​​ക്ക​​​ത്തി​​​നാ​​​യി ദേ​​​വാ​​​ല​​​യ ക​​​വാ​​​ട​​​ത്തി​​​ല്‍ പ്ര​​​തി​​​ഷ്ഠി​​​ക്കു​​​ന്ന​​​തോ​​​ടെ തി​​​രു​​​നാ​​​ളി​​​ന് തി​​​ര​​​ക്കേ​​​റും. പ്ര​​​ധാ​​​ന തി​​​രു​​​നാ​​​ള്‍ മേ​​​യ് ഏ​​​ഴി​​​നാ​​​ണ്.

അ​​​ന്ന് വൈകുന്നേരം നാ​​​ലി​​​ന് വി​​​ശു​​​ദ്ധ​​​ന്‍റെ തി​​​രു​​​സ്വ​​​രൂ​​​പ​​​വും വ​​​ഹി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള ച​​​രി​​​ത്ര പ്ര​​​സി​​​ദ്ധ​​​മാ​​​യ പ്ര​​​ദ​​​ക്ഷി​​​ണം പ​​​ള്ളി​​​ക്കു​​​ചു​​​റ്റും ന​​​ട​​​ക്കും. മേ​​​യ് 14ന് ​​​എ​​​ട്ടാ​​​മി​​​ടം. അ​​​ന്ന് ചെ​​​റി​​​യ രൂ​​​പ​​​വും എ​​​ഴു​​​ന്ന​​​ള്ളി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള പ്ര​​​ദ​​​ക്ഷി​​​ണം കു​​​രി​​​ശ​​​ടി ചു​​​റ്റി പ​​​ള്ളി​​​യി​​​ല്‍ മ​​​ട​​​ങ്ങി​​​യെ​​​ത്തു​​​ന്ന​​​തോ​​​ടെ കൊ​​​ടി​​​യി​​​റ​​​ക്കും.